Cricket

ഏഷ്യാ കപ്പ്; ആദ്യജയം അഫ്ഗാന് സ്വന്തം; നാണക്കേടുമായി ശ്രീലങ്ക

റഹ്‌മാനുല്ലാ ഗുര്‍ബാസ്(40), ഹസറത്തുള്ള (37) എന്നിവരാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.

ഏഷ്യാ കപ്പ്; ആദ്യജയം അഫ്ഗാന് സ്വന്തം; നാണക്കേടുമായി ശ്രീലങ്ക
X


ദുബായ്: ഏഷ്യാ കപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ അഫ്ഗാനിസ്താന് ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ലങ്കയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് അഫ്ഗാന്‍ നേടിയത്. 106 റണ്‍സിന്റെ ലക്ഷ്യം 10.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്താന്‍ പിന്തുടരുകയായിരുന്നു. റഹ്‌മാനുല്ലാ ഗുര്‍ബാസ്(40), ഹസറത്തുള്ള (37) എന്നിവരാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്. ഇബ്രാഹിം സദ്രാന്‍ 15 റണ്‍സെടുത്തു. 18 പന്തിലാണ് ഗുര്‍ബാസ് 40 റണ്‍സ് നേടിയത്.ഹസറത്തുള്ള 28 പന്തില്‍ 37 റണ്‍സെടുത്തു.





ടോസിന്റെ ഭാഗ്യം അഫ്ഗാനെ പിന്തുണച്ചപ്പോള്‍ അവര്‍ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. 19.4 ഓവറില്‍ ലങ്കയെ അഫ്ഗാന്‍ പുറത്താക്കി. ഫസല്‍ഹഖി ഫറൂഖി മൂന്നും മുജീബുര്‍ റഹ്‌മാന്‍ മുഹമ്മദ് നബി എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ലങ്കന്‍ നിരയെ പുറത്താക്കിയത്. ഭാനുക രജപക്‌സെ (38), ചാമികാ കരുണരത്‌നെ (31) എന്നിവരാണ് ലങ്കയ്ക്കായി പിടിച്ചുനിന്നവര്‍.





Next Story

RELATED STORIES

Share it