ജൂണില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023ലേക്ക് മാറ്റിവച്ചു

കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു. 2023ല്‍ നടത്താനാണ് തീരുമാനം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും. 2020ല്‍ പാകിസ്താന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍, രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മല്‍സരം നടത്തുന്നതില്‍നിന്ന് ശ്രീലങ്ക പിന്‍മാറിയത്.
2022ല്‍ മറ്റൊരു ഏഷ്യാകപ്പ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്താനാണ് വേദിയാവുക. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായതുകൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്. ബോര്‍ഡ് ഇക്കാര്യം വളരെ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും മല്‍സരം മാറ്റിവയ്ക്കുകയെന്നതാണ് ഏകപോംവഴിയെന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2008ന് ശേഷം പാകിസ്താന്‍ ഏഷ്യാകപ്പിന് വേദിയായിട്ടില്ല. 2010ല്‍ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടന്നത്. അടുത്ത മൂന്നുതവണയും ടൂര്‍ണമെന്റിന് വേദിയായത് ബംഗ്ലാദേശാണ്. ഇന്ത്യയാണ് നിലവിലെ ചാംപ്യന്മാര്‍. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയ്ക്ക് കപ്പ് നേടിത്തന്നത്.
RELATED STORIES
അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMT