Cricket

മഹാരാഷ്ട്രയിലെ കൊവിഡ്; കൂച്ച് ബീഹാര്‍ ട്രോഫിക്കും പൂട്ട് വീണു

ഇന്ന് മഹാരാഷ്ട്രയില്‍ മാത്രം 44,388 കൊവിഡ് കേസുകള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ കൊവിഡ്; കൂച്ച് ബീഹാര്‍ ട്രോഫിക്കും പൂട്ട് വീണു
X


മുംബൈ: രഞ്ജി ട്രോഫിക്ക് പിന്നാലെ നിലവില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന കൂച്ച് ബീഹാര്‍ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റ് താല്‍ക്കാലികമായി മാറ്റിവച്ചു. നേരത്തെ തന്നെ കൂച്ച് ബീഹാര്‍ ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകളിലെ നിരവധി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. നോക്കൗട്ട് മല്‍സരങ്ങള്‍ ആണ് ഇനി പൂനെയില്‍ വച്ച് നടക്കേണ്ടത്. ഇന്ന് മഹാരാഷ്ട്രയില്‍ മാത്രം 44,388 കൊവിഡ് കേസുകള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it