Cricket

ലോകകപ്പിനിറങ്ങുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടി; നവീന്‍ ഉള്‍ ഹഖിന് പരിക്ക്

ലോകകപ്പിനിറങ്ങുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടി; നവീന്‍ ഉള്‍ ഹഖിന് പരിക്ക്
X

കാബുള്‍: ഫെബ്രുവരി ഏഴിന് ട്വന്റി-20 ലോകകപ്പ് ആരംഭിക്കാനിരിക്കെ അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പേസര്‍ നവീന്‍ ഉള്‍ ഹഖിന്റെ പരിക്ക്. ഇതേത്തുടര്‍ന്ന് താരത്തിന് ലോകകപ്പ് നഷ്ടമാകും. വെസ്റ്റ് ഇന്‍ഡീസിനെതിരേ വരാനിരിക്കുന്ന ട്വന്റി-20 പരമ്പരയും താരത്തിന് നഷ്ടമായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നവീന്റെ പരിക്കിനെ പറ്റി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നവീന് പകരം ആരായിരിക്കും ടീമിലെത്തുകയെന്ന കാര്യത്തിലും വ്യക്തതയില്ല. 2024 ഡിസംബറിലാണ് നവീന്‍ അവസാനമായി അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍ ടീമിന് നവീന്റെ പരുക്ക് തിരിച്ചടിയായേക്കും.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ 8 മല്‍സരങ്ങളില്‍ നിന്നും 6.00 എക്കണോമിയില്‍ 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്നതും നിര്‍ണായക സമയത്ത് ടീമിനു വേണ്ടി വിക്കറ്റ് വീഴ്ത്തുന്നതുമാണ് നവീനെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.





Next Story

RELATED STORIES

Share it