ഐപിഎല്ലില്‍ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ഇല്ല; ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
10വര്‍ഷമാണ് താരം ആര്‍സിബിയ്ക്കായി കളിച്ചത്.

കേപ്ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് താരമായ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. 2018ല്‍ താരം വിരമിക്കില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ആയിരുന്നു തിരിച്ചുവരവ്. എന്നാല്‍ താരം ദക്ഷിണാഫ്രിക്കയുടെ ടീമില്‍ ഇടം നേടിയിരുന്നില്ല. നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ തുടര്‍ന്നിരുന്നു. 10വര്‍ഷമാണ് താരം ആര്‍സിബിയ്ക്കായി കളിച്ചത്. കഴിഞ്ഞ സീസണില്‍ മാത്രമാണ് താരത്തിന്റെ ഫോം പിന്നോട്ട് പോയത്. ട്വന്റി-20 വെടിക്കെട്ടിലെ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരില്‍ പ്രമുഖനാണ് എബിഡി. ഐപിഎല്ലിലെ എല്ലാ പിന്‍തുണയ്ക്കും താരം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT