വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര ഇന്ത്യയ്ക്ക്
മോശം കാലാവസ്ഥ തുടര്‍ന്നതിനാലാണ് ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.
ഫ്‌ളോറിഡ: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി പരമ്പര ഇന്ത്യയ്ക്ക്. ഇന്നലെ നടന്ന രണ്ടാം ട്വന്റിയിലും ഇന്ത്യ ജയിച്ചതോടെയാണ് പരമ്പര ഇന്ത്യക്ക് സ്വന്തമായത്. മൂന്നാം മല്‍സരം നാളെ നടക്കും. മഴയും മിന്നലും വില്ലനായി വന്നപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ വിജയിയായി പ്രഖാപിക്കുകയായിരുന്നു.
മല്‍സരം അവസാനിക്കാന്‍ 4.3 ഓവര്‍ ബാക്കി നില്‍ക്കെയാണ് മല്‍സരം തടസ്സപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് മല്‍സരം നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തു. മല്‍സരം നിര്‍ത്തുമ്പോള്‍ പൊള്ളാര്‍ഡും (8), ഹെറ്റ്‌മെയറും (6) ആണ് ക്രീസിലുള്ളത്. 54 റണ്‍സ് നേടിയ റൗവ്മാന്‍ പൗവല്‍ ആണ് വിന്‍ഡീസിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.ഇന്ത്യയ്ക്കായി കുനാല്‍ പാണ്ഡെ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മോശം കാലാവസ്ഥ തുടര്‍ന്നതിനാലാണ് ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച രോഹിത്ത് ശര്‍മ്മ(67)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ശിഖര്‍ ധവാന്‍ 23ഉം കോഹ്‌ലി 28 ഉം കുനാല്‍ പാണ്ഡെ 20 ഉം റണ്‍സ് നേടി. ഓഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT