Cricket

ഐപിഎല്‍ കിരീടവകാശിയാവാന്‍ പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം; ഭേദപ്പെട്ട നിലയില്‍

ഐപിഎല്‍ കിരീടവകാശിയാവാന്‍  പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം; ഭേദപ്പെട്ട നിലയില്‍
X

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ കീരീടം നേടാന്‍ പഞ്ചാബ് കിങ്സിന് വേണ്ടത് 191 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. 43 റണ്‍സ് എടുത്ത വിരാട് കോഹ് ലിയാണ് ടോപ്സ്‌കോറര്‍. ഫില്‍ സാള്‍ട്ട് (16), മയങ്ക് അഗര്‍വാള്‍ (24), ക്യാപ്റ്റന്‍ രജത് പടിദാര്‍ (26), ലിവിങ്സ്റ്റ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

രണ്ടാം ഓവറിലെ കൈല്‍ ജാമീസന്റെ പന്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് സാല്‍ട്ടിനെ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 56 ല്‍ നില്‍ക്കെ സിക്സടിക്കാന്‍ ശ്രമിച്ച മയങ്ക് അഗര്‍വാളിനെ ചെഹല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ 55 റണ്‍സാണ് ആര്‍സിബി നേടിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച പടീദാറും ജാമീസനു മുന്നില്‍ വീണു.

35 പന്ത് നേരിട്ട കോഹ് ലി മൂന്ന് തവണ മാത്രമാണ് പന്ത് അതിര്‍ത്തി കടത്തിയത്. 15ാം ഓവറില്‍ അസ്മത്തുല്ല ഒമര്‍സായി സ്വന്തം പന്തില്‍ ക്യാച്ചെടുത്തു കോഹ്ലിയെ മടക്കി. ജാമീസണിന്റെ 17ാം ഓവറില്‍ ആര്‍സിബി മൂന്നു സിക്സുകള്‍ പറത്തിയെങ്കിലും, അഞ്ചാം പന്തില്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കി പഞ്ചാബ് കളിയിലേക്കു തിരിച്ചെത്തി. അര്‍ഷ്ദീപും ജാമീസണും മൂന്ന വീതം വിക്കറ്റ് വീഴ്ത്തി. ഒമര്‍സായി, വൈശാഖ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. 15 റണ്‍സെടുത്ത് പ്രഭ്‌സിമ്രാനും ഇംഗ്ലിസും(2) ആണ് ക്രീസില്‍.






Next Story

RELATED STORIES

Share it