കേരള കോളജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ഏഴിന് ആരംഭിക്കും
തലശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രാഥമിക മല്‍സരങ്ങള്‍ നടക്കുക. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന കെസിഎയുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുകയാണ് ടൂര്‍ണമെന്റിലൂടെ സ്പോര്‍ട്സ് എക്സോട്ടിക്ക ചെയ്യുന്നത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ് എക്സോട്ടിക്ക(Sports Exotica) സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള കോളജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ഈമാസം ഏഴുമുതല്‍ ഫെബ്രുവരി മൂന്നുവരെ നടത്തും. തലശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രാഥമിക മല്‍സരങ്ങള്‍ നടക്കുക. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന കെസിഎയുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുകയാണ് ടൂര്‍ണമെന്റിലൂടെ സ്പോര്‍ട്സ് എക്സോട്ടിക്ക ചെയ്യുന്നത്.
കേരള കോളജ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സജ്ജീകരണങ്ങളോടു കൂടി നിരവധി സര്‍വകലാശാലകളെ ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി ഒരു ടൂര്‍ണമെന്റ് നടത്തുന്നത്. മൂന്നു മേഖലകളായി തിരിച്ചാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് ഫൈനല്‍ മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റില്‍ നടത്തും. പിങ്ക് ബോളുകള്‍ ഉപയോഗിച്ചാണ് മല്‍സരങ്ങള്‍ നടത്തുന്നത്.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT