Athletics

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; മലയാളി താരം ജാബിര്‍ ഇന്നിറങ്ങും

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; മലയാളി താരം ജാബിര്‍ ഇന്നിറങ്ങും
X

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെമി ഫൈനലില്‍ മലയാളി താരം എം പി ജാബിര്‍ ഇന്നിറങ്ങും. ഇന്ന് രാത്രി 8 മണിക്കാണ് സെമിഫൈനല്‍. കഴിഞ്ഞ ദിവസം രാത്രി നടന്ന ഹീറ്റ് വണ്‍ മല്‍സരത്തില്‍ ജാബിര്‍ മൂന്നാമതായി ഫിനിഷ് ചെയ്തതോടെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. സമയം 49.62 സെക്കന്‍ഡ്. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയായ ജാബിര്‍ മുന്‍പ് ഈയിനത്തില്‍ 49.13 സെക്കന്റ് കുറിച്ചിരുന്നു. ഈയിനത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ധരുണ്‍ അയ്യസ്വാമി ആറാമതായാണ് ഫിനിഷ് ചെയ്തത്.

പുരുഷന്‍മാരുടെ ലോങ്ജംപില്‍ ഇന്ത്യന്‍ താരം എം ശ്രീശങ്കറും നിരാശപ്പെടുത്തി.യോഗ്യതാ റൗണ്ടില്‍ താരം 22ാമനായാണ് ഫിനിഷ് ചെയ്തത്.

അതിനിടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള 400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റസ് ഇന്ന് നടക്കും. രാത്രി 10.30നാണ് മല്‍സരം. 16 ടീമുകളാണ് ഈയിനത്തില്‍ പങ്കെടുക്കുന്നത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു എന്നിവരടങ്ങിയതാണ് ടീം. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യൂതി ചന്ദും ഇന്ന് ഇറങ്ങും. വൈകിട്ട് ആറരയ്ക്കാണ് മല്‍സരം.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന വനിതാ വിഭാഗം മാരത്തോണില്‍ കെനിയ സ്വര്‍ണ്ണം നേടി. റൂത്ത് ഷെപന്‍ഗറ്റിച്ച് ആണ് രണ്ട് മണിക്കൂര്‍ 32 മിനിറ്റ് 43 സെക്കന്റ് എടുത്ത് ഒന്നാമതായി ഫിനിഷ് ചെയ്തത്. അതിനിടെ നൂറ് മീറ്ററിലെ പുതിയ ലോക ചാംപ്യനെ ഇന്ന് രാത്രി അറിയാം. വേഗതയുടെ രാജാവായ ഉസൈന്‍ ബോള്‍ട്ട് വിരമിച്ചതിനെ ശേഷമുള്ള ആദ്യ ചാംപ്യന്‍ഷിപ്പാണിത്. രാത്രി 12.45നാണ് മല്‍സരം നടക്കുന്നത്. വനിതകളുടെ ഹാമര്‍ത്രോ, പുരുഷവിഭാഗം ലോങ്ജംപ്, വനിതകളുടെ 10,000 മീറ്റര്‍, പുരുഷ വനിതാ 50 മീറ്റര്‍ നടത്തം എന്നീ ഇനിങ്ങളിലെ ഫൈനല്‍ ഇന്ന് നടക്കും.

Next Story

RELATED STORIES

Share it