Athletics

ഒളിംപിക്‌സ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറിന് ആറാം സ്ഥാനം

ക്യുബയുടെ യൈമി പെരെസ് (65.72) ആണ് വെങ്കലം നേടിയത്.

ഒളിംപിക്‌സ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറിന് ആറാം സ്ഥാനം
X


ടോക്കിയോ: ഡിസ്‌കസ് ത്രോ വനിതാ വിഭാഗത്തിലെ ഇന്ത്യ പ്രതീക്ഷയായിരുന്ന കമല്‍പ്രീത് കൗറിന്റെ പ്രയാണം അവസാനിച്ചു. ഇന്ന് നടന്ന ഫൈനലില്‍ താരം ആറാമതായാണ് ഫിനിഷ് ചെയ്തത്.63.70മീറ്ററാണ് താരത്തിന്റെ ദൂരം. യോഗ്യതാ റൗണ്ടിലെ പ്രകടനം പുറത്തെടുക്കാന്‍ കമല്‍പ്രീത് കൗറിനായില്ല. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം 66.59 ആണ്. അമേരിക്കയുടെ വലരി ഓള്‍മാന്‍(68.98) സ്വര്‍ണം നേടിയപ്പോള്‍ ജര്‍മ്മനിയുടെ ക്രിസ്റ്റില്‍ പ്യുഡെന്‍സ് വെള്ളി (66.72) നേടി. ക്യുബയുടെ യൈമി പെരെസ് (65.72) ആണ് വെങ്കലം നേടിയത്.




Next Story

RELATED STORIES

Share it