Athletics

ഉത്തേജക മരുന്ന് ഉപയോഗം; ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക്

വിലക്ക് വന്നതോടെ താരത്തിന്റെ മെഡലുകള്‍ തിരിച്ചുവാങ്ങും. കൂടാതെ സമ്മാനത്തുക, റാങ്കിങ് എന്നിവയും തിരിച്ചെടുക്കും.

ഉത്തേജക മരുന്ന് ഉപയോഗം; ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക്
X

ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂനിറ്റാണ് തമിഴ്‌നാട്ടുകാരിയായ ഗോമതിയെ വിലക്കിയത്. 2019 ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800മീറ്ററില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് മാരിമുത്തു.

വിലക്ക് വന്നതോടെ താരത്തിന്റെ മെഡലുകള്‍ തിരിച്ചുവാങ്ങും. കൂടാതെ സമ്മാനത്തുക, റാങ്കിങ് എന്നിവയും തിരിച്ചെടുക്കും. ഗോമതിയുടെ എ സാമ്പിള്‍ നേരത്തെ പോസിറ്റീവായിരുന്നു. ചാംപ്യന്‍ഷിപ്പിന് ശേഷം നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ താരം പോസ്റ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബി സാമ്പിള്‍ ഫലവും പോസിറ്റീവാണെന്ന് തെളിഞ്ഞത്.

ഫെഡറേഷന്‍ കപ്പ് മീറ്റിനിടെ നടത്തിയ പരിശോധനയിലും താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. എന്നാല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ വീഴ്ചയാണ് താരം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇടയായതെന്നാണ് പുതിയ ആരോപണം. എന്നാല്‍ താന്‍ നിരപരാധിയെന്നാണ് ഗോമതി പറയുന്നത്. വിലക്കിനെതിരേ അത്‌ലറ്റിക്ക് ഫെഡറേഷന് അപ്പീല്‍ നല്‍കുമെന്ന് താരം പറഞ്ഞു.

Next Story

RELATED STORIES

Share it