Athletics

ടോക്കിയോവിലെ വേഗരാജാവ് ഇറ്റലിയുടെ മാര്‍സെല്‍

9.80 സെക്കന്റാണ് സമയം.

ടോക്കിയോവിലെ വേഗരാജാവ് ഇറ്റലിയുടെ മാര്‍സെല്‍
X


ടോക്കിയോ: ലോകത്തിലെ ഏറ്റവും വേഗതയുള്ള പുരുഷ താരമെന്ന റെക്കോഡിന് ഇറ്റലിയില്‍ നിന്നും പുതിയ അവകാശി. ഒളിംപിക്‌സില്‍ ഇന്ന് നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ ഇറ്റലിയുടെ മാര്‍സെല്‍ ജേക്കബസ് സ്വര്‍ണ്ണമണിഞ്ഞു. 9.80 സെക്കന്റാണ് സമയം. ആദ്യമായാണ് ഒരു ഇറ്റാലിയന്‍ അത്‌ലറ്റ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുന്നത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലെ വെള്ളിയും കാനഡയുടെ ഡി ഗ്രാസേ വെങ്കലവും നേടി. മെഡല്‍ പ്രതീക്ഷിച്ച അമേരിക്കയുടെ ട്രൈവോണ്‍ ബ്രോംവെലിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. സെമിയില്‍ താരം നാലാമതായാണ് ഫിനിഷ് ചെയ്തത്.


വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ജേതാവായി. ഒളിംപിക്‌സ് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം. സമയം 10.61. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം നേടിയത്. 100 മീറ്ററിലെ ആദ്യ മൂന്ന് മെഡലും ജമൈക്കന്‍ താരങ്ങള്‍ സ്വന്തമാക്കി.




Next Story

RELATED STORIES

Share it