പികെ ശശിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം; പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തി
BY MTP9 Sep 2018 7:52 AM GMT
X
MTP9 Sep 2018 7:52 AM GMT
ദില്ലി: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എക്കെതിരായി കര്‍ശന നടപടി വരുമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി ചുമതലകളില്‍ സജീവമാകേണ്ടെന്ന് പികെശശിക്ക് നിര്‍ദേശം നല്‍കിയതായാണ് നേതാക്കള്‍ സൂചിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ചുമതയില്‍ നിന്നു തല്‍ക്കാലം മാറി നില്‍ക്കും. എംഎല്‍എയുടെ കഴിഞ്ഞ ദിവസത്തെ പൊതുപരിപാടികള്‍ പാര്‍ട്ടി ഇടപെട്ട് റദ്ദാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. അതേസമയം, അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യന്ത്രി പിണറായി വിജയനും നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സിപിഎം കേന്ദ്ര വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പിണറായി നല്‍കിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കോടിയേരി സംസാരിച്ചു.
പികെ ശശിക്കെതിരെ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെ വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് കേന്ദ്രനേതാക്കള്‍ കരുതുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT