ശബരിമല: പുനപ്പരിശോധനാ ഹരജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതിന്യൂഡല്‍ഹി: ശബരിമലസ്ത്രീ ്പ്രവേശനത്തിനെതിരേ നല്‍കിയ പുനപ്പരിശോധന ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. സാധാരണ നടപടി ക്രമം പാലിച്ചേ ഹരജി പരിഗണിക്കൂവെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അഡ്വ മാത്യു നെടുമ്പാറയിലാണ് ഹരജി സമര്‍പ്പിച്ചത്. വധശിക്ഷ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഹരജികള്‍ അടിയന്തരമായി പരിഗണിക്കൂ എന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു. ആ നിബന്ധന പ്രകാരമാണ് ശബരിമല വിഷയത്തിലുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചതെന്നാണ് സൂചന.

പൂജ അവധിക്ക് കോടതി അടക്കുമെന്നതു കൊണ്ട് ഇപ്പോള്‍ തന്നെ പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. പൂജ അവധിക്ക് അടച്ചാലും പിന്നെയും തുറക്കുമല്ലോ എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്), മുംബൈയിലെ മലയാളി കൂട്ടായ്മ അയ്യപ്പ ഭക്തസംഘം, പീപ്പിള്‍സ് ഫോര്‍ ധര്‍മ, പന്തളം രാജകുടുംബം, ചേതന എന്നിവയുടെ പുനപ്പരിശോധനാ ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top