Pravasi

വുമന്‍സ് ഫ്രറ്റേണിറ്റി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. റീന പ്രഭാഷണം നടത്തി

വുമന്‍സ് ഫ്രറ്റേണിറ്റി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി
X

ദോഹ: അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ വുമന്‍സ് ഫ്രറ്റേണിറ്റി സ്ത്രീകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അബൂഹമൂറിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ 'മൂത്രാശയ അണുബാധ' എന്ന വിഷയത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. റീന പ്രഭാഷണം നടത്തി. ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ഇസിജി, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയ്ക്കു പുറമെ 6 വയസ്സിനും 14നും ഇടയ്ക്കുള്ള കുട്ടികള്‍ക്കായി ദന്തപരിശോധനയും നടത്തി. ഹനാന്‍ നിസാര്‍ ഖിറാഅത്ത് നടത്തി. വുമന്‍സ് ഫ്രറ്റേണിറ്റി പ്രസിഡന്റ് സക്കീന, വൈസ് പ്രസിഡന്റ് ഹസീന, പിആര്‍ ഇന്‍ ചാര്‍ജ്ജ് സഫീറ, അബീര്‍ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. ജേക്കബ് സംസാരിച്ചു.




Next Story

RELATED STORIES

Share it