Pravasi

വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കി

ജുബൈലിലെ സ്ത്രീ സമൂഹത്തിനിടയിലും സാംസ്‌കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന ഷബ്‌നാസ് ശുഹൈബെന്ന് സെക്രട്ടറി നജ്മുന്നിസ അഭിപ്രായപ്പെട്ടു.

വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കി
X

ജുബൈല്‍: 21 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ഘടകം പ്രസിഡന്റ് ഷബ്‌നാസ് ശുഹൈബിന് വിമന്‍സ് ഫ്രറ്റേണിറ്റി യാത്രയയപ്പ് നല്‍കി.

ജുബൈലിലെ സ്ത്രീ സമൂഹത്തിനിടയിലും സാംസ്‌കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന ഷബ്‌നാസ് ശുഹൈബ് ജുബൈല്‍ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറത്തിന് എന്നും താങ്ങും തണലുമായി നിന്ന വ്യക്തിത്വമാണെന്ന് സെക്രട്ടറി നജ്മുന്നിസ അഭിപ്രായപ്പെട്ടു. യാത്രയയപ്പ് യോഗത്തില്‍ അഷ്‌ന സയീദ്, നൗഹാ അജീബ്, സൗമ്യ സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഷബ്‌നാസ് ഷുഹൈബിനുള്ള ഉപഹാരം നജ്മുന്നിസ കൈമാറി.

Next Story

RELATED STORIES

Share it