Pravasi

വി അബ്ദുര്‍റഹിമാന്‌ മന്ത്രി സ്ഥാനം; പ്രവാസ ലോകത്തും ആഘോഷം

യുഎഇ, സൗദി അറേബ്യ, മലേസ്യ, സിങ്കപ്പൂര്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നടന്ന വിവിധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.

വി അബ്ദുര്‍റഹിമാന്‌ മന്ത്രി സ്ഥാനം;  പ്രവാസ ലോകത്തും ആഘോഷം
X


മന്ത്രി വി അബ്ദുര്‍റഹിമാന്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ സന്തോഷം പങ്കിട്ട് ഷാര്‍ജയില്‍ ടീം ഇന്ത്യ പ്രവര്‍ത്തകര്‍ കേക്ക് മുറിക്കുന്നു.

മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകന്‍ കൂടിയായ കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മന്ത്രി പദത്തില്‍ ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലും ആഘോഷം.

യുഎഇ, സൗദി അറേബ്യ, മലേസ്യ, സിങ്കപ്പൂര്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നടന്ന വിവിധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. മന്ത്രി വി അബ്ദുര്‍റഹിമാന്‍ രക്ഷാധികാരിയായ ഷാര്‍ജയിലെ ടീം ഇന്ത്യ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും നടത്തിയ ആഘോഷം പ്രത്യേകം ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി കുട്ടായ്മയാണ് ടീം ഇന്ത്യ.ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി റെജി പാപ്പച്ചന്‍, ട്രഷററര്‍ കെ ടി നായര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.

ആഘോഷങ്ങള്‍ക്ക് കെ എന്‍ ഇബ്രാഹിം, ബിരാന്‍ പൂളക്കല്‍, പി കെ മൂസ, രാജീവന്‍ രാമപുരം, നജീബ്, ബഷീര്‍, രാധു, അഭിലാഷ്, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടീം ഇന്ത്യയുടെ പ്രസിഡന്റ് ശശി വാരിയത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു.

Next Story

RELATED STORIES

Share it