Pravasi

കഥക്കൂട്ടുകളിൽ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച കഥാകാരൻ; ദമ്മാം മീഡിയാഫോറം

ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന്​ താൻ അനുഭവിച്ച തൃക്കോട്ടൂരി​ന്റെ നാട്ടടരുകളിൽ നിന്ന്​ കഥകളെടുത്ത്​ മലയാളിക്ക്​ സമ്മാനിക്കുകയായിരുന്നു.

കഥക്കൂട്ടുകളിൽ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച കഥാകാരൻ; ദമ്മാം മീഡിയാഫോറം
X

ദമ്മാം: മലയാളത്തി​െൻറ കഥക്കൂട്ടുകളിൽ നാട്ടുവഴികളൂടെ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച പ്രിയ കഥാകാരൻ യുഎ ഖാദറി​ൻറെ നിര്യാണത്തിൽ ദമ്മാം മീഡിയാ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒറ്റപ്പെടലി​ൻറെ തീഷ്​ണാനുഭവങ്ങളിലും കളഞ്ഞു പോകാതെ മലയാളത്തിനായി ദൈവം കാത്തുവെച്ച എഴുത്തുകാരനായിരുന്നു യു എ ഖാദർ.

ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന്​ താൻ അനുഭവിച്ച തൃക്കോട്ടൂരി​ന്റെ നാട്ടടരുകളിൽ നിന്ന്​ കഥകളെടുത്ത്​ മലയാളിക്ക്​ സമ്മാനിക്കുകയായിരുന്നു. ദേശപ്പെരുമയുടെ ഉൽക്കനങ്ങളെ തങ്ങളിലേക്ക്​ ചേർത്തുവെച്ച ഈ കഥാകാരൻ മലയാളത്തിന്​ സമ്മാനിച്ചത്​ കലാജീവതത്തി​ന്റെ തുടുപ്പുണരുന്ന അമ്പതിലധികം പുസ്​തകങ്ങളാണ്​.

കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്​കരങ്ങൾ ഉൽപടെ നൽകി മലയാളം ഈ കഥാകാരനെ അംഗീകരിച്ചിട്ടുണ്ട്​. എങ്കിലും മലയാളത്തി​ൻറെ സാഹിത്യാസ്വദകരു​ടെ ഹൃദയത്തിൽ നിന്ന് നേടിയ സ്​നേഹമാണ്​ ​ ഈ എഴുത്തുകാരനെ ഉന്നതനാക്കുന്നത്​. ഒരു കാലഘട്ടത്തിലെ കഥാകാരൻ കൂടിയാണ്​ യുഎ ഖാദർ വിടപറയു​മ്പോൾ നമുക്ക്​ നഷ്​ടമാകുന്നതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it