കൊറോണ വൈറസ് ബാധമൂലം ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചു
രാജ്യത്ത് കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 150 ആയി. പുതുതായി രോഗം സ്ഥിരികരിച്ചവരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു

ദോഹ: കൊറോണ വൈറസ് ബാധമൂലം ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് പുതുതായി 225 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
74 വയസും 59 വയസുമുള്ള പ്രവാസികളാണ് ഇന്ന് മരിച്ചത്. രണ്ടു പേരും നേരത്തേ ഗുരുതര അസുഖമുള്ളവരായിരുന്നു. കിഡ്‌നികള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് 74 വയസുകാരനെ ഞായറാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ച നിലയിലാണ് 59കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ഇന്ന് 19 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 150 ആയി. പുതുതായി രോഗം സ്ഥിരികരിച്ചവരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT