Pravasi

കേരള പ്രവാസി ഫോറം ടീന്‍സ് സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

അജ്മാന്‍ മലാബ് ഗ്രൗണ്ടില്‍ നടന്ന മല്‍സം ഡോ. സാജിദ് കടക്കല്‍ ഉദ്ഘാടനം ചെയ്തു. അണ്ടര്‍ 10, അണ്ടര്‍12,അണ്ടര്‍ 14,അണ്ടര്‍ 16 എന്നിങ്ങിനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ ടീമുകള്‍ ഏറ്റുമുട്ടി.

കേരള പ്രവാസി ഫോറം ടീന്‍സ് സോക്കര്‍ ലീഗ് സംഘടിപ്പിച്ചു
X



ഷാര്‍ജ: കേരള പ്രവാസി ഫോറം ഷാര്‍ജയും ടീന്‍സ് ക്ലബ്ബും സംയുക്തമായി സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. അജ്മാന്‍ മലാബ് ഗ്രൗണ്ടില്‍ നടന്ന മല്‍സം ഡോ. സാജിദ് കടക്കല്‍ ഉദ്ഘാടനം ചെയ്തു. അണ്ടര്‍ 10, അണ്ടര്‍12,അണ്ടര്‍ 14,അണ്ടര്‍ 16 എന്നിങ്ങിനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ ടീമുകള്‍ ഏറ്റുമുട്ടി. കുട്ടികളുടെ പ്രതിഭ വിളിച്ചോതുന്ന മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശകരമായി.

കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ പോത്തന്നൂര്‍, വൈസ് പ്രസിഡന്റ് നസീര്‍ ചുങ്കത്ത്, റിയാദ് അജ്മാന്‍, ഷെരീഫ് കുറ്റൂര്‍, ഹുസൈന്‍ അജ്മാന്‍ എന്നിവര്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അലി അക്ബര്‍, അഫ്‌സല്‍ അജ്മാന്‍, റെഫീഖ് നാദാപുരം എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായ അല്‍-അമീന്‍ തിരൂര്‍ക്കാട്, ഷാഫി എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it