സോഷ്യൽ ഫോറം ഈദ് കിറ്റുകൾ വിതരണം ചെയ്തു
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ റിയാദിൽ ഈദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
![സോഷ്യൽ ഫോറം ഈദ് കിറ്റുകൾ വിതരണം ചെയ്തു സോഷ്യൽ ഫോറം ഈദ് കിറ്റുകൾ വിതരണം ചെയ്തു](https://www.thejasnews.com/h-upload/2022/04/30/190029-whatsapp-image-2022-04-30-at-104534-pm.jpeg)
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വളരെ പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന ക്യാംപുകളും, റൂമുകളും കേന്ദ്രീകരിച്ചാണ് ഈദ് ദിനത്തിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയത്. റിയാദ്, ഹായിൽ, അൽ ഖസീം, അൽ ഖർജ് തുടങ്ങിയ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം വോളണ്ടിയേഴ്സ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വരുന്നു.
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ റിയാദിൽ ഈദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. റിയാദിലെ വിവിധ ബ്ലോക്ക് നേതൃത്വങ്ങൾക്ക് വിതരണത്തിനായി കിറ്റുകൾ കൈമാറി. ചടങ്ങിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹിനുദ്ദീൻ മലപ്പുറം, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ ഉസ്മാൻ ചെറുതുരുത്തി, അബ്ദുൽ അസീസ് പയ്യന്നൂർ, സ്റ്റേറ്റ്, ബ്ലോക്ക് കമ്മറ്റി നേതൃത്വങ്ങൾ സന്നിഹിതരായിരുന്നു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT