Latest News

കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ സംഭവം; മരണസംഖ്യ മൂന്നായി

കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ സംഭവം; മരണസംഖ്യ മൂന്നായി
X

കോഴിക്കോട്: കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തിലെ മരണസംഖ്യ മൂന്നായി. അത്തോളി സ്വദേശി ജബ്ബാര്‍, കിനാശ്ശേരി സ്വദേശി അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.വലിയങ്ങാടി പാസ്പോര്‍ട്ട് ഓഫീസിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പൊളിക്കാന്‍ അനുമതി തേടിയിരുന്ന കെട്ടിടമാണെന്നാണ് റിപോര്‍ട്ടുകള്‍.

സംഭവത്തില്‍ നടപടിയെടുക്കുമെന്നും വീഴ്ച പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു. കെട്ടിടത്തില്‍ രണ്ടാഴ്ച മുമ്പ് പുതിയ കട പ്രവര്‍ത്തനമാരംഭിച്ചിരുന്നുെവന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

Next Story

RELATED STORIES

Share it