Kerala

മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കുടുംബം

മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കുടുംബം
X

കാസര്‍ഗോഡ്: മോഷണ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ യുവതിയുടെ കുടുംബം രംഗത്ത്. കാസര്‍ഗോഡ് ആലമ്പാടി നാല്‍ത്തടുക്കയിലെ ജസീലയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നു. മോഷണ പരാതിക്ക് പിന്നിലും ഭര്‍തൃവീട്ടുകാര്‍ പങ്കുണ്ടെന്നാണ് സംശയമെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. 2018 ലായിരുന്നു ജസീലയുടെ വിവാഹം.

കാസര്‍ഗോഡ് ബോക്കാനം അമ്മങ്കോട് സ്വദേശി അമീറാണ് ഭര്‍ത്താവ്. 5 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കി. ആ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ എടുത്തു. പിന്നീട് പലതവണ പണം ആവശ്യപ്പെട്ട് മകളെ പ്രയാസപ്പെടുത്തിയിരുന്നതായി ജസീലയുടെ മാതാവ് പറഞ്ഞു. 4 വര്‍ഷമായി ജസീല മാതാവിനൊപ്പം ആലംപാടി നാല്‍ത്തടുക്കയിലാണ് താമസം.

സുഹൃത്തായ ബോവിക്കാനം സ്വദേശി അഫ്രീദിന്റെ വീട്ടില്‍ നിന്നും ഒന്‍പതര പവന്‍ സ്വര്‍ണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ യുവതിയുടെ വീട്ടിലെത്തിയത് സുഹൃത്ത് അഫ്രീദിന്റെയും ഭര്‍ത്താവിന്റെയും വീട്ടുകാര്‍ ഒരുമിച്ചാണ്. അഫ്രീദിന്റെ വീട്ടിലെ മോഷണപരാതിക്ക് പിന്നില്‍ ഭര്‍തൃവീട്ടുകാരോണെയെന്നാണ് സംശയമെന്ന് ജസീലയുടെ മാതാവ് പറഞ്ഞു. ജസീല പഠിക്കുന്ന സമയത്താണ് അഫ്രീദുമായി സൗഹൃദത്തിലായത്. ഒരുമിച്ച് ഫാന്‍സി കട തുടങ്ങാന്‍ എന്ന പേരില്‍ ജസീലയുടെ 2 പവന്‍ സ്വര്‍ണം അഫ്രീദ് കൈവശപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് സ്വര്‍ണം മോഷണം പോയെന്ന പരാതിയുമായി ഇവര്‍ പോലിസിനെ സമീപിച്ചത്. ഇതില്‍ ഗൂഢോലോചന ഉണ്ടെന്നാണ് കുടുംബത്തിന്റെ സംശയം.




Next Story

RELATED STORIES

Share it