Pravasi

കുവൈത്തില്‍ മണ്ണിടിഞ്ഞ് അപകടം: ആറ് പ്രവാസികള്‍ മരിച്ചു

അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ മണ്ണിടിഞ്ഞ് അപകടം: ആറ് പ്രവാസികള്‍ മരിച്ചു
X

കവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണ സ്ഥലത്ത് ഡ്രെയിനേജിനായി പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള മുത്‌ല ഭവന നിര്‍മാണ പദ്ധതിയിലെ കരാര്‍ തൊഴിലാളികളാണ് മരിച്ചവര്‍.

അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ നീപ്പാള്‍ സ്വദേശിയുമാണ്.

ഡ്രെയിനേജിനായി മാന്‍ഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം. അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it