സൈന്‍ ജിദ്ദ പ്രവാസി കോണ്‍ക്ലേവ് വെളളിയാഴ്ച
കോണ്‍ക്ലേവ് അല്‍അബീര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. നേരത്തെ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ 3:30ന് ആരംഭിക്കും.
ജിദ്ദ: സ്വദേശവും പരദേശവും വ്യത്യസ്ത സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തൊഴില്‍ പ്രതിസന്ധികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈന്‍ ജിദ്ദ പ്രവാസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
നിരന്തരം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ സൈന്‍ ജിദ്ദ ചാപ്റ്റര്‍ ഈ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാം എന്നത് പഠനവിധേയമാക്കുകയാണ് പ്രവാസി കോണ്‍ക്ലേവ് 2019 കൊണ്ട് ഉദ്ദേശിക്കുന്നത്. ഒക്‌ടോബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് 3.30 മുതല്‍ കിലോ രണ്ടിലെ ഹോളിഡേ ഇന്‍ ഹോട്ടല്‍ വെച്ചു നടക്കുന്ന പ്രവാസി കോണ്‍ക്ലേവ് ഗവേഷണ പരിശീലന രംഗത്ത് ആഗോള തലത്തില്‍ ശ്രദ്ധേയനായ റാഷിദ് ഗസ്സാലി നേതൃത്വം നല്‍കും.
കോണ്‍ക്ലേവ് അല്‍അബീര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. നേരത്തെ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ 3:30ന് ആരംഭിക്കും. നാലു മണിക്ക് തുടങ്ങുന്ന പരിപാടി 8:30ന് അവസാനിക്കും.
ഇതു സംബന്ധിച്ചു ചേര്‍ന്ന സ്വാഗതസംഘം യോഗം സൈന്‍ ജിദ്ദാ ചാപ്റ്റര്‍ രക്ഷാധികാരികൂടിയായ സലാഹ് കാരാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റഷീദ് വരിക്കോടന്‍, നാസര്‍ വെളിയംകോട്, ജമാലുദ്ധീന്‍, ഹിഫ്‌സുറഹ്മാന്‍, കെ ടി ജുനൈസ് ബാബു, റസാഖ് ചേലക്കാട്, ഷമീം, കെ എം ഇര്‍ഷാദ് പ്രസംഗിച്ചു. എക്‌സിക്യൂടീവ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാബിത് പരിപാടിയുടെ രൂപ രേഖ അവതരിപ്പിച്ചു. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ ഡയറക്ടര്‍ ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫിനാന്‍സ് കണ്‍വീനര്‍ എം ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT