Pravasi

സൗദിയില്‍ വാഹനങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ

വാഹനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകള്‍ ഉടമകള്‍ ട്രാഫിക് വിഭാഗത്തിന് സമര്‍പ്പിക്കാം. വരുത്താന്‍ ഉദ്ദേശിക്കകുന്ന മാറ്റങ്ങള്‍ ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.

സൗദിയില്‍ വാഹനങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ
X

റിയാദ്: കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും ഭാരവും വലിപ്പവും വര്‍ദ്ധിക്കുന്ന നിലക്ക് വാഹനങ്ങളുടെ അടിസ്ഥാന സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്.

അതേസമയം, വാഹനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകള്‍ ഉടമകള്‍ ട്രാഫിക് വിഭാഗത്തിന് സമര്‍പ്പിക്കാം. വരുത്താന്‍ ഉദ്ദേശിക്കകുന്ന മാറ്റങ്ങള്‍ ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.




Next Story

RELATED STORIES

Share it