ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ് 7,8 തിയ്യതികളില്‍
ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും.

ദോഹ: കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന കെബിഎഫ് ബിസിനസ് കോണ്‍ക്ലേവിന്റെ ആദ്യ എഡിഷന്‍ ഡിസംബര്‍ 7,8 തിയ്യതികളില്‍ ദോഹയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കും. സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മുതല്‍ 8.30വരെയാണ് പരിപാടി.
ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വിദഗ്ധ പാനല്‍ മറുപടി നല്‍കും. ഖത്തറിലെയും കേരളത്തിലെയും വ്യവസായ, വാണിജ്യ മേഖലയിലെ പ്രമുഖര്‍ സംസാരിക്കും. കേരളത്തിലെയും ഖത്തറിലയും നിക്ഷേപ മേഖലകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ചും പാനല്‍ ചര്‍ച്ചയും നടക്കും.
കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, ഷൈജന്‍ എം ഒ, സാബിത്ത് ഷഹീര്‍, ജെന്നി ആന്റണി, മിലന്‍ അരുണ്‍, ഷാനവാസ് ബാവ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT