തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു
ദമ്മാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്
BY BSR6 Nov 2019 12:14 PM GMT
![തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു](https://www.thejasnews.com/h-upload/2019/11/06/89236-dammam.jpg)
X
BSR6 Nov 2019 12:14 PM GMT
ദമ്മാം: തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞാറായില്‍കോണം സീമന്തപുരം ഇബ്രാഹീം-റാഹില ദമ്പതികളുടെ മകന്‍ നിഷാദ്(30) ആണ് കൂജാ പാര്‍ക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് നിഷാദിന്റെ വിവാഹം കഴിഞ്ഞത്. ദമ്മാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: ഷഹനാസ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാഫി വെട്ടം പറഞ്ഞു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT