Pravasi

തെങ്ങണ സ്വദേശി നാസർ കനിയുടെ മയ്യത്ത് റിയാദിൽ ഖബറടക്കി

മയ്യത്ത് പെരുന്നാൾ ദിവസം രാവിലെ റിയാദിലെ ഉമ്മുൽ ഹമ്മാം ഖബർസ്ഥാനിൽ ഖബറടക്കി

തെങ്ങണ സ്വദേശി നാസർ കനിയുടെ മയ്യത്ത് റിയാദിൽ ഖബറടക്കി
X

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട ചങ്ങനാശ്ശേരി തെങ്ങണ മറ്റപ്പുരയിടം കനി റാവുത്തറുടെ മകൻ നാസർ കനി റാവുത്തർ (56) (ഇളയ കുഞ്ഞ്) ൻ്റെ മയ്യത്ത് പെരുന്നാൾ ദിവസം രാവിലെ റിയാദിലെ ഉമ്മുൽ ഹമ്മാം ഖബർസ്ഥാനിൽ ഖബറടക്കി.

കഴിഞ്ഞ 22 വർഷം അഡ്വാൻസ് ഫൈനാൻഷ്യൽ കൺസൽട്ടൻ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന നാസർ സ്ഥിരമായി കഴിക്കുന്ന പ്രഷറിൻ്റെ ഗുളിക ലോക്ക് ഡൗൺ മൂലം കിട്ടാതെ വരികയും പത്ത് ദിവസം മുൻപ് പ്രഷർ കൂടിയ അവസ്ഥയിൽ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും, അബോധാവസ്ഥയിൽ റിയാദിലെ സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയുമായായിരുന്നു. വെൻറിലേറ്ററിൻ്റെ സഹായത്തോടെ കഴിഞ്ഞ പത്ത് ദിവസം അദ്ദേഹം ചികിൽസയിൽ ആയിരുന്നു. മെയ് 22 വെള്ളിയാഴ്ച രാവിലെ രോഗം മൂർഛിച്ചതിനെ തുടർന്ന് ദാറുൽ ഷിഫ ഹോസ്പ്പിറ്റലിൽ വച്ച് മരണപ്പെടുകയായിരുന്നു.

നാസർ വർഷങ്ങളായി ഭാര്യയുടെ സ്വദേശമായ പത്തനംതിട്ടയിലാണ് താമസം. ഭാര്യ ഷാഹിദ മകൾ അഷ്ന. ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് സാമൂഹിക പ്രവർത്തകരായ അൻസാർ ചങ്ങനാശ്ശേരി, ഹുസൈൻ താന്നിമൂട്ടിൽ, നാസറിൻ്റെ ബന്ധുവായ ഹൻഷാദ് ഹസൻ എന്നിവർ നാസറിൻ്റെ ചികിൽസയ്ക്കും, മയ്യിത്ത് പരിപാലനത്തിനും, മറ്റ് നടപടി ക്രമങ്ങൾക്കും നേതൃത്വം നൽകി മയ്യത്ത് ഖബറടക്കി.

Next Story

RELATED STORIES

Share it