Pravasi

മള്‍ട്ടി നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് ജിദ്ദയില്‍ തുടക്കമായി

ആദ്യ ദിവസ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സാമി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും ജൂനിയര്‍ വിഭാഗത്തില്‍ നാസിം ഷാന്‍ അല്‍ മവാരിദ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ജിദ്ദ എന്നിവര്‍ ചംപ്യാന്മാരായി.

മള്‍ട്ടി നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് ജിദ്ദയില്‍ തുടക്കമായി
X

ജിദ്ദ: രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മള്‍ട്ടി നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് ജിദ്ദയില്‍ തുടക്കമായി. ജിദ്ദയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളെ സംഘടിപ്പിച്ച് നടത്തുന്ന ചെസ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച നോവല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് തുടക്കമായത്.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം അഹ്ദാബ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി നിര്‍വഹിച്ചു. ഡോ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നോവല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രന്‍സിപ്പല്‍ മുഹമ്മദ് ഷഫീക്, പാര്‍ലിമെന്റ് പെര്‍ഫ്യൂം സെയില്‍സ് മാനേജര്‍ എ വി മുഹമ്മദ് അഷ്‌റഫ്, ഇല്യാസ് തൂമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ആദ്യ ദിവസ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സാമി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും ജൂനിയര്‍ വിഭാഗത്തില്‍ നാസിം ഷാന്‍ അല്‍ മവാരിദ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ജിദ്ദ എന്നിവര്‍ ചംപ്യാന്മാരായി.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ, യമന്‍, ഫിലിപ്പിനോ, ഇന്തോനീസ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജനുവരി അവസാനവാരത്തില്‍ സമാപനം കുറിക്കുന്ന ടൂര്‍ണമെന്റില്‍ ഗോള്‍ഡ് കോയിനുകളും ട്രോഫികളുമാണ് നല്‍കുന്നത്. ഫൈനല്‍ മത്സരം അമീര്‍ ഫവാസ് ലുലുമാളില്‍ നടക്കും.

Next Story

RELATED STORIES

Share it