Pravasi

കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ

സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിൻ്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണ്ണർ പറഞ്ഞു.

കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ
X

ദമ്മാം: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സൗദി അറേബ്യയിലെ കിഴക്കൻ മേഖല ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവർണ്ണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.

സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിൻ്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണ്ണർ പറഞ്ഞു.

ലുലു ഗ്രൂപ്പ് സൗദി അറേബ്യയിൽ പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസഫലി ഗവർണർക്ക് വിശദീകരിച്ചു. ദീർഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് എം എ യൂസഫലി നന്ദി പ്രകടിപ്പിച്ചു.

ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമ്മാം റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it