Pravasi

കുവൈത്ത് നാഷണൽ പെട്രോളിയം കോർപറേഷനിൽ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരണമടഞ്ഞു

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്താണ് യൂനിറ്റിന് തീപിടിച്ചത്, അപകടത്തെ നേരിടാൻ അടിയന്തര പദ്ധതി ഉടനടി ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു

കുവൈത്ത് നാഷണൽ പെട്രോളിയം കോർപറേഷനിൽ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരണമടഞ്ഞു
X

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ അൽ അഹമ്മദി ഓയിൽ റിഫൈനറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷൻ (കെഎൻപിസി) അറിയിച്ചു.

കെഎൻപിസി അഡ്മിനിസ്ട്രേറ്റീവ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് ഡെപ്യൂട്ടി സിഇഒയും ഔദ്യോഗിക വക്താവുമായ അഹെദ് അൽ ഖുറായിഫാണ് തീപിടുത്തം സ്ഥിരീകരിച്ചത്. റിഫൈനറിയുടെ ഗ്യാസ് ലിക്വിഫാക്ഷൻ യൂനിറ്റ് 32-ൽ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം റെക്കോർഡ് സമയത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കി.

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്താണ് യൂനിറ്റിന് തീപിടിച്ചത്, അപകടത്തെ നേരിടാൻ അടിയന്തര പദ്ധതി ഉടനടി ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിൽ പരിക്കേറ്റ തൊഴിലാളികളെ വൈദ്യചികിൽസയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it