Pravasi

കുവൈത്തിൽ ഇന്ന് 4 കൊവിഡ് മരണം; 739 പേർക്ക് രോഗം സ്ഥിരീകരിച്ചു

613 പേരാണ് ഇന്ന് രോഗ മുക്തരായത്‌‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 107108 ആയി

കുവൈത്തിൽ ഇന്ന് 4 കൊവിഡ് മരണം; 739 പേർക്ക് രോഗം സ്ഥിരീകരിച്ചു
X

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് ഇന്ന് 4 പേർ കൂടി മരണമടഞ്ഞു . ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 694ആയി. 739 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇതുവരെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 115483 ആയി.

613 പേരാണ് ഇന്ന് രോഗ മുക്തരായത്‌‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 107108 ആയി. ആകെ 7681 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 139 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5701 പേരിൽ കൊറോണ വൈറസ്‌ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 823206 ആയി.

Next Story

RELATED STORIES

Share it