Pravasi

കുവൈറ്റില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 9 ആയി; നിരീക്ഷണത്തില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ റിസോര്‍ട്ട് ഒഴിപ്പിച്ചു

കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്ന അഞ്ഞൂറിലധികം പേരെ നിരീക്ഷണത്തിനായി രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഖൈറാന്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കുവൈറ്റില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 9 ആയി; നിരീക്ഷണത്തില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ റിസോര്‍ട്ട് ഒഴിപ്പിച്ചു
X

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 9 ആയി. കുവൈറ്റ് സ്വദേശിയായ വനിതയാണ് ഇവര്‍. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നും തിരിച്ചെത്തിയ യാത്രക്കാരില്‍ ഒരാളാണ്.

കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്ന അഞ്ഞൂറിലധികം പേരെ നിരീക്ഷണത്തിനായി രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഖൈറാന്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതിന്റെ മുന്നോടിയായി റിസോര്‍ട്ടിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. നിലവില്‍ ഇതിനായി തയ്യാറാക്കിയ കെട്ടിടത്തിലെ സ്ഥല പരിമിതി മൂലമാണ് ഈ നീക്കം.

ഇതിനു പുറമേ ദേശീയ അവധിദിനങ്ങള്‍ അവസാനിക്കുന്നതോടെ വിവിധ രാജ്യങ്ങളില്‍ നിന്നും 4 ലക്ഷത്തോളം പേരാണു രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത്. ധന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം റിസോര്‍ട്ടിലെ മുഴുവന്‍ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി ഖൈറാന്‍ പാര്‍ക്കിന്റെ നടത്തിപ്പുകാരായ കുവൈറ്റ് ടൂറിസം കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it