Pravasi

ഖാലിദിയ ആര്‍പിഎം ഫുട്‌ബോള്‍ മേള: ലോഗോ പ്രകാശനം ചെയ്തു

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.

ഖാലിദിയ ആര്‍പിഎം ഫുട്‌ബോള്‍ മേള: ലോഗോ പ്രകാശനം ചെയ്തു
X

ദമ്മാം: പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍പിഎം സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ദമ്മാമില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ലുലു റീജ്യനല്‍ ഡയരക്ടര്‍ എം അബ്ദുല്‍ ബഷീര്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ മങ്കടക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. ക്ലബ് പ്രസിഡന്റ് തോമസ് തൈവളപ്പില്‍ അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫി ലുലു റീജ്യനല്‍ മാനേജര്‍ സലാം സുലൈമാനും റണ്ണേഴ്‌സ് ട്രോഫി നവോദയ സംസ്‌കാരിക വേദി പ്രസിഡന്റ് പവനന്‍ മൂലക്കില്‍, ഒഐസിസി റീജ്യനല്‍ ആക്ടിങ് പ്രസിഡന്റ് ഹനീഫ റാവുത്തര്‍, ഡിഫ ജനറല്‍ സെക്രട്ടറി ഫ്രാങ്കോ ജോസ് എന്നിവര്‍ കൈമാറി. ടീമിന്റെ ജഴ്‌സി പ്രകാശനം സിഫ്‌കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുസ്സലാം റഷീദ് വേങ്ങരക്ക് നല്‍കി നിര്‍വഹിച്ചു. വോളന്റിയര്‍മാര്‍ക്കുള്ള ജാക്കറ്റ് റസാക് ചേരിക്കല്‍, റസാക് തെക്കേപ്പുറം, റഫീക് എന്നിവരില്‍ നിന്നും ക്യാപ്റ്റന്‍ പ്രശാന്ത് അരുമന്‍ ഏറ്റുവാങ്ങി. ദമ്മാമിലെ വിവിധ ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ ഖാലിദിയ ക്ലബിന്റെ ചരിത്രവും ടീമുകളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ക്ലബ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മേലാറ്റൂര്‍, ടൂര്‍ണമെന്റ് കമ്മിറ്റി കോഓഡിനേറ്റര്‍ റഷീദ് മാളിയക്കല്‍ സംസാരിച്ചു. ആബിദ് അലി, ആബിദ് പാണ്ടിക്കാട്, ചെറിയാന്‍, റഊഫ് അരിക്കോട്, യാസര്‍, ജാഫര്‍, സുബൈര്‍ ചെമ്മാട്, ബഷീര്‍ മങ്കട, ഫൈസല്‍, ഷബീര്‍ ഹസന്‍, ജസീദ് അലി തുടങ്ങിയവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. മല്‍സരത്തിന്റെ ഫിക്‌സ്ചര്‍ ക്രമീകരണത്തിന് റിയാസ് പട്ടാമ്പി നേത്യത്വം നല്‍കി. ഫെബ്രുവരി 08 മുതല്‍ ദമാം ഹദഫ് സ്‌റ്റേഡിയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ഇംകോ കോബാറും മലബാര്‍ എഫ്.സി ജുബൈലും തമ്മില്‍ മാറ്റുരക്കും.




Next Story

RELATED STORIES

Share it