യുഎ ഖാദറിന്റെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു
അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് കനത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

ജിദ്ദ: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ ചെയർമാനുമായ യുഎ ഖാദറിന്റെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു.
ബർമയിലാണ് ജനനമെങ്കിലും കേരളത്തിലെത്തി മലയാളത്തനിമയിൽ നോവലുകളും കഥകളെഴുതിയ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു യുഎ ഖാദർ. എഴുത്തിനോടൊപ്പം ചിത്രകാരൻ കൂടിയായ അദ്ദേഹം തന്റെ എഴുത്തുകൾക്ക് മനോഹരമായ ദൃശ്യഭംഗി കൂടി അവതരിപ്പിച്ചു കൊണ്ടുള്ള രചനാരീതി ഏറെ ശ്രദ്ധേയമായിരുന്നു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് കനത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ അറിയിച്ചു.
RELATED STORIES
ആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്
30 Jun 2022 2:23 PM GMTസുന്നീ ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു
30 Jun 2022 1:37 PM GMTമതവിദ്യാഭ്യാസ കാംപയിന് സമാപിച്ചു
30 Jun 2022 1:18 PM GMTതായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം
29 Jun 2022 12:37 PM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുളള ആക്രമണം: കോണ്ഗ്രസ്സുകാര്...
24 Jun 2022 3:39 PM GMTതിരൂര്‍ വ്യാപാര കൂട്ടായ്മ ആദരവ് സമ്മേളനം സംഘടിപ്പിച്ചു
24 Jun 2022 2:30 PM GMT