Top

ബിജെപി നേതാവ് പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പരിപാടിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു കൊണ്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റെയ്ഹാനത്ത് ടീച്ചര്‍, സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംബന്ധിച്ചു.

ബിജെപി നേതാവ് പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ഖഫ്ജി: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് പ്രസിഡന്റ് ഹനീഫ കൂവപ്പാടി അധ്യക്ഷത വഹിച്ച പരിപാടി സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ എടക്കാട് ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു കൊണ്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റെയ്ഹാനത്ത് ടീച്ചര്‍, സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ ആഭ്യന്തരം ആര്‍എസ്എസിനു വിടുപണി ചെയ്യുന്ന തരത്തിലാണ് പാലത്തായി കേസില്‍ തുടക്കം മുതല്‍ കാണാന്‍ സാധിച്ചെതെന്നും പെണ്‍ കുട്ടിക്ക് നീതി ലഭിക്കും വരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കൂടെ ഉണ്ടാകുമെന്നും റെയ്ഹാനത്ത് ടീച്ചര്‍ പറഞ്ഞു.

കേരള ചരിത്രത്തില്‍ ആദ്യമായിട്ടാവണം 9 വയസ്സു മാത്രം പ്രായമായ പെണ്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് പൊക്‌സൊ നിയമം പോലും ചാര്‍ത്താന്‍ പറ്റാത്ത അഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയും, നാട്ടിലെ എംഎല്‍എയും ശിഷു ക്ഷേമ മന്ത്രിയും തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തില്‍ എടുത്തിട്ടുള്ളതെന്നും ഇരക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഏരിയ സെക്രട്ടറി റിയാസ് കൊല്ലായി, വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം അല്‍ഖോബാര്‍ ഘടകം പ്രസിഡന്റ് അസീല ഷറഫുദ്ദീന്‍, സോഷ്യല്‍ ഫോറം ബ്ലോക്ക് സെക്രട്ടറി ഷിഹാബ് വണ്ടൂര്‍, ബ്ലോക്ക് കമ്മിറ്റി അംഗം ജംഷീര്‍ കൂത്തുപറമ്പ് സംസാരിച്ചു.

Next Story

RELATED STORIES

Share it