ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയ വോട്ടര്‍മാരെ അഭിനന്ദിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഡല്‍ഹി ജനത കാണിച്ച മാതൃക ഇതര സംസ്ഥാനങ്ങളും പ്രകടിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തെ ഫാഷിസ്റ്റുകളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

X
APH14 Feb 2020 2:50 AM GMT
ദമ്മാം: ഡല്‍ഹി നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി. രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ജനത കാണിച്ച മാതൃക ഇതര സംസ്ഥാനങ്ങളും പ്രകടിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തെ ഫാഷിസ്റ്റുകളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും പ്രക്ഷുബ്ദമായ കാലഘട്ടത്തിലൂടെയാണു രാജ്യം കടന്നു പോകുന്നത്. വിഭജനത്തിന്റെ പൗരത്വ നിയമത്തിനെതിരേ രാജ്യം മുഴുവന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ഒരു കുലുക്കവുമില്ലാതെ ആത്മവിശ്വാസത്തോടെയാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവസരം പാഴാക്കാതെ ഫലപ്രദമായ രീതിയില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച ഡല്‍ഹി ജനതയെ പ്രത്യേകം അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകളായി ശക്തമായ ഒരു ബദല്‍ ഇല്ലാത്ത കാരണത്താല്‍ രാജ്യത്തിന്റെ അധികാരം കയ്യാളിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ ഒരു മാറ്റവും വരുത്താതിന്റെ ഫലമാണു ഡല്‍ഹിയില്‍ നിലംതൊടാതെ പോയതെന്നും സോഷ്യല്‍ ഫോറം വിലയിരുത്തിയതായി ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Next Story