മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
യോഗത്തില്‍ രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗവും ഖോബാറിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി.

ദമ്മാം: ബാബരി മസ്ജിദ് പോലുള്ള രാജ്യത്തെയും ജനങ്ങളേയും ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളില്‍ 'മതേതര' പാര്‍ട്ടികള്‍ ഒളിച്ചു കളി അവസാനിപ്പിച്ച് രാജ്യത്തെ ജനങ്ങളോട് സത്യസന്ധവും സുതാര്യമായും സംവദിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇടതും വലതും ചേരികള്‍ ഇത്തരം വിഷയങ്ങളില്‍ എല്ലാ കാലത്തും വോട്ട് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചാണ് പ്രവൃത്തിച്ചിട്ടുള്ളത്.
ഇന്ന് വലിയ വായില്‍ ഒച്ച വെക്കുന്ന സിപിഎമ്മിന്റെ നിലപാടും ഭിന്നമായിരുന്നില്ല.
ഇടത് ആചാര്യന്‍ ഇഎംഎസ് പറഞ്ഞിരുന്നത് ''തര്‍ക്കത്തിലുള്ള കെട്ടിടം മുസ്‌ലിമും ഹിന്ദുവും മറ്റുള്ളവരും വിവിധ തട്ടുകളായിട്ടു വീതം വെച്ചെടുക്കട്ടെ' യെന്നയിരുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗവും ഖോബാറിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി.
ഫോറം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ അന്‍സാര്‍ കോട്ടയം, അബ്ദുല്‍ സലാം മാസ്റ്റര്‍, കുഞ്ഞിക്കോയ താനൂര്‍, മന്‍സൂര്‍ എടക്കാട്, മുബാറക് ഫെറോക്, സുബൈര്‍ നാറാത്ത്, നസീബ് പത്തനാപുരം സംബന്ധിച്ചു.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT