Pravasi

പൗരത്വ ഭേദഗതി നിയമം: സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി

സംഘപരിവാര അജണ്ടകള്‍ അധികാരത്തിന്റെ ബലത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ നേരിടുമെന്ന് സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഷാഫി തിരൂര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം:  സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി
X

ബുറൈദ (സൗദി അറേബ്യ): ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖസീം ബ്ലോക്ക് പ്രതിഷേധ സംഗമം നടത്തി. ഖുദൈറ ഇസ്തിറാഹ അല്‍ ഹദയില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഷാഫി തിരൂര്‍ വിഷയാവതരണം നടത്തി.


സംഘപരിവാര അജണ്ടകള്‍ അധികാരത്തിണ്ണ മിടുക്ക് കൊണ്ട് നടപ്പാക്കിയാല്‍ അതിനെ ഇന്ത്യന്‍ തെരുവുകളില്‍ തന്നെ തടയുമെന്നും ബ്രിട്ടീഷ് കാരോട് ഏറ്റു മുട്ടിയവരുടെ പിന്‍ഗാമികള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്ന് മറക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറഹ്മാന്‍ ഉപ്പള അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ (ഒഐസിസി), അഹമ്മദ് ഷജ്മീര്‍ നദ്‌വി (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), സെയ്ദ് മുഹമ്മദ് (ഐഎഫ്എഫ് കര്‍ണാടക), അബ്ദുറസാഖ് (അടൂര്‍ ജമാഅത്ത്), സുലൈമാന്‍ മേലാറ്റൂര്‍, ഷാനവാസ് കൊല്ലം, ഷമീര്‍ ഗൂഡലൂര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it