Pravasi

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹെവിവെയ്റ്റ് വടംവലി മല്‍സരം: അല്‍ റയാന്‍ യുനൈറ്റഡ് എ ജേതാക്കള്‍

ന്നാം സമ്മാനമായി 1501 റിയാല്‍ പ്രൈസ് മണിയും മുട്ടനാടും എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിച്ചത്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹെവിവെയ്റ്റ് വടംവലി മല്‍സരം: അല്‍ റയാന്‍ യുനൈറ്റഡ് എ ജേതാക്കള്‍
X

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെവിവെയ്റ്റ് വടംവലി മല്‍സരത്തില്‍ അല്‍ റയാന്‍ യുനൈറ്റഡ് എ ജേതാക്കളായി. 14 ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ പ്രീമിയര്‍ മക്കയെയാണ് പരാജയപ്പെടുത്തിയത്. ഒന്നാം സമ്മാനമായി 1501 റിയാല്‍ പ്രൈസ് മണിയും മുട്ടനാടും എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിച്ചത്. സൗഹൃദം ആഘോഷിക്കുക എന്നപേരില്‍ സൗദിയില്‍ ഉടനീളം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായാണു പരിപാടി. ജിദ്ദ ഖാലിദ് ഇബ്‌നു വലീദ് ഗ്രൗണ്ടിലാണു മല്‍സരം. പ്രീമിയര്‍ മക്ക 750 റിയാല്‍ െ്രെപസ്മണിയും മൂന്ന് പൂവന്‍കോഴിയും ട്രോഫിയും അടങ്ങുന്ന രണ്ടാം സമ്മാനം നേടി. ജിദ്ദയിലെ വടംവലി മല്‍സരങ്ങളില്‍ താര രാജാവായി അറിയപ്പെടുന്ന കസവ് കാളികാവിനെ മികച്ച പോരാട്ടത്തിലൂടെ പിന്തള്ളിയ അല്‍ റയാന്‍ യുനൈറ്റഡ് ബിക്കാണ് മൂന്നാം സമ്മാനമായ 501 റിയാലും ട്രോഫിയും ലഭിച്ചത്. നാലാം സ്ഥാനം നേടിയ കസവ് കാളികാവിന് 251 റിയാലും അഞ്ചാം സ്ഥാനത്തെത്തിയ മാക്‌സ് മക്ക റോഡിന് 200 റിയാലും സമ്മാനിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ സെക്രട്ടറി ശംസുദ്ധീന്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. അതിഥികളായെത്തിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല, കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടി, ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ്, സെക്രട്ടറി സാദിഖ് വഴിപ്പാറ എന്നിവര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. കബീര്‍ കൊണ്ടോട്ടി, യാഹൂട്ടി തിരുവേഗപ്പുറ, അഷ്‌റഫ് മേലാറ്റൂര്‍ മത്സരം നിയന്ത്രിച്ചു. പോഗ്രാം കോഓഡിനേറ്റര്‍ നൗഷാദ് എടക്കര നന്ദി പറഞ്ഞു.




Next Story

RELATED STORIES

Share it