യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ പിസിആർ വ്യവസ്ഥ ഉടൻ പിൻവലിക്കുക
യുഎഇ ഭരണകൂടവും അധികൃതരുമാവട്ടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പിസിആർ വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ദുബയ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് മാത്രമായി ഏർപ്പെടുത്തിയ പിസിആർ വ്യവസ്ഥ ഉടൻ പിൻവലിക്കണമെന്ന് ചിരന്തന സാംസ്കാരിക വേദി യോഗം ആവശ്യപ്പെട്ടു.
എല്ലാ രാജ്യങ്ങളെയും ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയപ്പോഴും യുഎഇയിൽ നിന്നുമുള്ള യാത്രക്കാർക്ക് മാത്രമായി ഇത് ബാധകമാക്കിയത് ശരിയല്ല. ഇതുമൂലം ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ, വിശേഷിച്ചും പ്രവാസികൾ ഏറെ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. യുഎഇ ഭരണകൂടവും അധികൃതരുമാവട്ടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പിസിആർ വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ഇത് മനസ്സിലാക്കി ഈ ദുസ്ഥിതി അവസാനിപ്പിച്ച് യുഎഇ, കുവൈത്ത് രാജ്യങ്ങളെയും പിസിആർ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നും പ്രവാസികളടക്കമുള്ള യാത്രക്കാരെ സഹായിക്കണമെന്നും കേന്ദ്ര സർക്കാരിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. വി എ ലത്തീഫ്, സി പി ജലീൽ, ജിജോ ജേക്കബ്ബ്, സാബു തോമസ്, നജാദ് ബീരാൻ, ഹാഷിഫ് ഹംസൂട്ടി, അഡ്വ. മുനാഷ് മുഹമ്മദലി, പി പി രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. ടി പി അശറഫ് സ്വാഗതവും അഖിൽഭാസ് നന്ദിയും പറഞ്ഞു.
RELATED STORIES
ദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ ഡസനിലധികം യുവാക്കളെ മരിച്ച നിലയില്‍...
26 Jun 2022 11:08 AM GMTക്ലിഫ് ഹൗസ് ചുറ്റുമതില്‍ അറ്റകുറ്റപ്പണിക്കും പുതിയ കാലിത്തൊഴുത്ത്...
26 Jun 2022 10:59 AM GMTകോണ്‍ഗ്രസുകാര്‍ക്കൊപ്പം ചേര്‍ന്ന് പോലിസുകാരെ ആക്രമിച്ചെന്ന്; ടി...
26 Jun 2022 10:41 AM GMTജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്കി
26 Jun 2022 10:27 AM GMTഭക്തരിൽനിന്ന് പൂജാരിമാർ തട്ടിയത് കോടികൾ
26 Jun 2022 10:17 AM GMTഅസീര്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
26 Jun 2022 10:15 AM GMT