ഹൃദയാഘാതം മൂലം മരണപ്പെട്ട തുളസിയുടെ കുടുംബത്തിന് ഹോപ്പ് ബഹ്‌റൈൻ സഹായധനം കൈമാറി
രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യച്ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ 'ഹോപ്പ് ബഹ്‌റൈൻ' അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബഹ്‌റൈൻ: ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയ തിരുവന്തപുരം സ്വദേശി തുളസി, കഴിഞ്ഞമാസമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ പതിനാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന തുളസിക്ക് സ്വന്തമായി ഒരു വീടുപോലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്, മരുന്നുകളും ഹോപ്പ് എത്തിച്ചു നൽകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയ തുളസി കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യച്ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ 'ഹോപ്പ് ബഹ്‌റൈൻ' അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ 85,713 രൂപ ഹോപ്പിന്റെ പ്രതിനിധി ഗിരീഷ് ജി. പിള്ളൈ ,കോ-ഓർഡിനേറ്റർ സിബിൻ സലീമിന് കൈമാറി. സഹായ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
RELATED STORIES
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMT