Gulf

യൂത്ത് ഇന്ത്യ സൂപ്പര്‍ കപ്പ്-19 സീസണ്‍ 2 ഒക്ടോബര്‍ 18ന് സമാപിക്കും

ജരീര്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി ഫാഹിദ് നീലാഞ്ചേരി ഉദ്ഘാടനം ചെയ്തു

യൂത്ത് ഇന്ത്യ സൂപ്പര്‍ കപ്പ്-19 സീസണ്‍ 2 ഒക്ടോബര്‍ 18ന് സമാപിക്കും
X

റിയാദ്: റിയാദ് യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ജരീര്‍ മെഡിക്കല്‍സ് സെന്റര്‍ വിന്നേഴ്‌സ് ട്രോഫിക്കും ഫോക്കസ് ലൈന്‍ ഷിപ്പിങ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള യൂത്ത് ഇന്ത്യ സൂപ്പര്‍ കപ്പ്-19 സീസണ്‍ 2 ഒക്ടോബര്‍ 18ന് സമാപിക്കും. റിയാദിലെ റിഫയുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റില്‍ 16 പ്രമുഖ ടീമുകളാണ് അണിനിരക്കുക. പ്രാഥമിക മല്‍സരങ്ങള്‍ ഉള്‍പ്പെടെ നടന്ന യൂത്ത് ഇന്ത്യ ഫുട്ബാള്‍ മേളയ്ക്കു നേരത്തേ ഉജ്ജ്വല തുടക്കമാണ് കുറിച്ചത്. ടൈറ്റില്‍ സ്‌പോണ്‍സര്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി ഫാഹിദ് നീലാഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് തൗഫീഖ് റഹ്മാന്‍, മറ്റു സ്‌പോണ്‍സര്‍മാരായ ഫോക്കസ് ലൈന്‍ ഷിപ്പിങ് കമ്പനി പ്രതിനിധി നിസാം, വെസ്‌റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ പ്രതിനിധി മുസ്തഫ കവ്വായി, അമീന്‍ ഏഷ്യന്‍മാര്‍ക്കറ്റ്, ബാസിം പവര്‍ ജിം, സലീംഫൗരി മണി ട്രാന്‍സ്ഫര്‍, അര്‍നോള്‍ഡ് ബര്‍ഗര്‍ കിങ്, അസ്ഹര്‍ പുള്ളിയില്‍, പി പി ലത്തീഫ്, താജുദ്ദീന്‍ ഓമശ്ശേരി, റിഫ പ്രതിനിധികളായ സൈഫു കരുളായി, ബാബു കുട്ടന്‍, ബഷീര്‍ കാരന്തൂര്‍, ബാബു മഞ്ചേരി, നൗഷാദ് ചക്കാല പങ്കെടുത്തു. ഐഎഫ്എഫ്‌സി, സുലൈ എഫ്‌സി, ഫിനിക്ക്‌സ് ലാന്റേണ്‍ എഫ്‌സി, സനാഇയ്യ പ്രവാസി എഫ്‌സി, ഫോക്കസ് ലൈന്‍, ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്, യുഎഫ്‌സി, ഖുത്വാഫ് ട്രേഡിങ് അസീസിയ സോക്കര്‍ എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രാഥമിക മല്‍സരങ്ങളിലെ മികച്ച താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വാര്‍ട്ടര്‍, സെമിഫൈനല്‍, ഫൈനല്‍ എന്നിവ 18ന് അല്‍കര്‍ജിലെ അസ്‌ക്കാന്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

മല്‍സരങ്ങളുടെ ഇടവേളകളില്‍ ഗ്രൗണ്ടില്‍ വ്യത്യസ്തമായ കലാപരിപാടികള്‍, ഫൈനല്‍ മല്‍സരത്തിനു മുമ്പ് റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ സൗഹൃദ മല്‍സരം എന്നിവയുണ്ടാവും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ടൂര്‍ണമെന്റ് മാനേജര്‍ അബ്ദുല്‍ കരീം പയ്യനാട്, കണ്‍വീനര്‍ നബീല്‍ പായൂര്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it