Gulf

കരാര്‍ അവസാനിപ്പിക്കുന്നതിനു 60 ദിവസം മുമ്പ് തൊഴിലാളിയെ അറിയിച്ചിരിക്കണം: സൗദി മന്ത്രാലയം

കിഴക്കന്‍ പ്രവിശ്യാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഖതീഫില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കിഴക്കന്‍ പ്രവിശായ തൊഴില്‍ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഇബ്രാഹിം അല്‍മര്‍സൂഖാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കരാര്‍ അവസാനിപ്പിക്കുന്നതിനു 60 ദിവസം മുമ്പ് തൊഴിലാളിയെ അറിയിച്ചിരിക്കണം: സൗദി മന്ത്രാലയം
X

ദമ്മാം: സൗദി തൊഴില്‍ നിയമപ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന്റെ 60 ദിവസം മുമ്പ് തൊഴിലാളിയെ തൊഴിലുടമ വിവരം അറിയിച്ചിരിക്കണമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയുടെ ഭാഗത്തുനിന്നു കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ ഇപ്രകാരം കരാര്‍ കാലാവധി അവസാനിക്കുന്നതിന്റെ 60 ദിവസം മുമ്പ് തൊഴിലുടമയെയും അറിയിക്കേണ്ടതാണ്. കിഴക്കന്‍ പ്രവിശ്യാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഖതീഫില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കിഴക്കന്‍ പ്രവിശായ തൊഴില്‍ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഇബ്രാഹിം അല്‍മര്‍സൂഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും പൂര്‍ണ വിലാസം, ജോലി, വേതനം, തൊഴിലില്‍ ഏര്‍പ്പെട്ട തിയ്യതി, കരാര്‍ കാലാവധി തുടങ്ങിയ വിവരങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കരാര്‍ കാലാവധി അവസാനിച്ചാല്‍ നേരത്തെ ഇരുകൂട്ടരും തുടരാന്‍ ധാരണയായിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കിയാതായി കണക്കാക്കും. തുടര്‍ച്ചയായി മുന്നുതവണ പുതുക്കുക, അല്ലങ്കില്‍ അടിസ്ഥാന കരാറിനൊപ്പം തന്നെ നാലുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്യുക തുടങ്ങിയ ഘട്ടങ്ങളില്‍ കാലപരിധി നിശ്ചയിക്കാത്ത കരാറായി പരിഗണിക്കും. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കില്‍ തൊഴിലാളി ജോലിചെയ്ത കാലഘട്ടങ്ങളില്‍ ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം എന്ന തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ട്. കാലവധി നിശ്ചയിക്കാത്തെ ഘട്ടത്തിലാണ് ഇപ്രകാരം നല്‍കുക. കരാര്‍ കാലാവധി അവസാനിപ്പിക്കുന്നതിനു മുമ്പാണെങ്കില്‍ രണ്ടുമാസത്തെ വേതനം നഷ്ടപരിഹാരമായി നല്‍കണം. തൊഴില്‍ കരാറില്‍ തിരിമറിയോ ചതിയോ നടത്തിയെന്ന് ബോധ്യമായാല്‍ തൊഴിലുപേക്ഷിക്കന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.

Next Story

RELATED STORIES

Share it