Gulf

കേരളത്തിലെ സിപിഎമ്മിന്റെ കപടഫാഷിസ്റ്റ് വിരുദ്ധതയെ കരുതലോടെ സമീപിക്കുക: സോഷ്യല്‍ ഫോറം അല്‍ജൗഫ്

കേരളത്തിലെ സിപിഎമ്മിന്റെ കപടഫാഷിസ്റ്റ് വിരുദ്ധതയെ കരുതലോടെ സമീപിക്കുക: സോഷ്യല്‍ ഫോറം അല്‍ജൗഫ്
X

അല്‍ജൗഫ് (സൗദി അറേബ്യ): പൗരത്വ ഭേദഗതി നിയമത്തിനെതിരേ സിപിഎം കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്നും കരുതലോടെയാവണം അതിനെ സമീപിക്കേണ്ടതെന്നും സോഷ്യല്‍ ഫോറം അല്‍ജൗഫ് ആവശ്യപ്പെട്ടു. സംഘപരിവാരത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ടന്ന് സോഷ്യല്‍ ഫോറം റിയാദ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ പ്രസ്താവിച്ചു. അല്‍ജൗഫില്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും കൈകോര്‍ക്കുകയും കേരളത്തില്‍ വരുമ്പോള്‍ രാഷ്ട്രീയനിലപാടില്‍ മാറ്റംവരുത്തുന്നതും വ്യക്തമാക്കേണ്ടതുണ്ട്. പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോപങ്ങളില്‍നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐയെയും ഒഴിവാക്കിയത് സിപിഎമ്മിന്റെ സങ്കുചിതവും കാപട്യവും നിറഞ്ഞ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉദാഹരണമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് പ്രസിഡന്റായി നജീബ് വള്ളക്കടവ്, വൈസ് പ്രസിഡന്റായി ഷാജിമോന്‍ ഹസന്‍കുട്ടി, ജനറല്‍ സെക്രട്ടറിയായി ഷഫീഖ് അല്‍ കൗസരി പത്തനാപുരം, സെക്രട്ടറിമാരായി ഷാഹിദ് തലശ്ശേരി, ദിലീപ് വള്ളക്കടവ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായി ഹനീഫ് തൊഴുപ്പാടം,അന്‍സര്‍ വള്ളക്കടവ്, സിദ്ദീഖ് വല്ലപ്പുഴ എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it