Gulf

വന്ദേ ഭാരത്: കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് ഈമാസം 18 വിമാനങ്ങള്‍

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ ലൈന്‍സ് എന്നീ വിമാനകമ്പനികള്‍ക്കാണു സര്‍വീസിനു അനുമതി. എന്നാല്‍, കേരളത്തിലേക്ക് ഇന്‍ഡിഗൊ എയര്‍ലൈന്‍സ് മാത്രമാണു സര്‍വീസ് നടത്തുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍ എന്നിവിടങ്ങളിലേയ്ക്കായി ആകെ 18 സര്‍വീസുകളാണു ക്രമീകരിച്ചിരിക്കുന്നത്.

വന്ദേ ഭാരത്: കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് ഈമാസം 18 വിമാനങ്ങള്‍
X

കുവൈത്ത് സിറ്റി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍നിന്നും ഇന്ത്യയിലേക്കുള്ള നവംബര്‍ മാസത്തെ വിമാനസര്‍വീസ് പട്ടിക പ്രസിദ്ധീകരിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ ലൈന്‍സ് എന്നീ വിമാനകമ്പനികള്‍ക്കാണു സര്‍വീസിനു അനുമതി. എന്നാല്‍, കേരളത്തിലേക്ക് ഇന്‍ഡിഗൊ എയര്‍ലൈന്‍സ് മാത്രമാണു സര്‍വീസ് നടത്തുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍ എന്നിവിടങ്ങളിലേയ്ക്കായി ആകെ 18 സര്‍വീസുകളാണു ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് 7 ഉം, കൊച്ചി 5 ഉം, കണ്ണൂര്‍ 4 ഉം, തിരുവനന്തപുരം 2 ഉം സര്‍വീസുകളാണുണ്ടാവുക.

നവംബര്‍ 3, 7 ,10, 13, 17, 20, 26 എന്നീ തിയ്യതികളിലാണു കോഴിക്കോട്ടേയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുക. കുവൈത്തില്‍നിന്നും കാലത്ത് 11:55 നാണു ഈ വിമാനം പുറപ്പെടുക. നവംബര്‍ 3, 7, 14, 19, 28 എന്നീ തിയ്യതികളില്‍ കൊച്ചിയിലേക്കും നവംബര്‍ 4, 11, 18, 25 എന്നീ തിയ്യതികളില്‍ കണ്ണൂരിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 13:55 നും കണ്ണൂരിലേക്ക് വൈകീട്ട് 16.:55 നുമാണു വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

നവംബര്‍ 4, 20 എന്നീ തിയ്യതികളിലാണു തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം ക്രമീകരിച്ചിരിക്കുന്നത്. ഈ വിമാനം കുവൈത്തില്‍നിന്നും കാലത്ത് 10.45 നാണു പുറപ്പെടുക. അതേസമയം, നാട്ടില്‍ പോവുന്നതിനുവേണ്ടി ഇതുവരെയായി ഇന്ത്യന്‍ എംബസിയില്‍ 1,46,000 ഓളം പേര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 1,06,000 പേര്‍ ഇതുവരെ നാട്ടിലേക്ക് പോയതായി കണക്കാക്കുന്നുവെന്നും എംബസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it