Gulf

യുടിഎസ്‌സി മൂന്നാം സെവന്‍സ് സോക്കര്‍ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം

ഉല്‍സവപ്രതീതി ഉണര്‍ത്തിയ ഉദ്ഘാടന ദിവസം ആദ്യമല്‍സരത്തില്‍ യൂത്ത് ഇന്ത്യ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്‍മാരായ ഇഎഫ്എസ്- എഫ്‌സിയെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തി യൂത്ത് ഇന്ത്യയ്ക്ക് വേണ്ടി ഏഴാം മിനുട്ടിലും 14ാം മിനിറ്റിലും ഗോള്‍ നേടിയ അനൂപ് ആണ് മാന്‍ ഓഫ് ദി മാച്ച്.

യുടിഎസ്‌സി മൂന്നാം സെവന്‍സ് സോക്കര്‍ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം
X

ജിദ്ദ: യുടിഎസ്‌സി മൂന്നാം സെവന്‍സ് സോക്കര്‍ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. ഉല്‍സവപ്രതീതി ഉണര്‍ത്തിയ ഉദ്ഘാടന ദിവസം ആദ്യമല്‍സരത്തില്‍ യൂത്ത് ഇന്ത്യ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്‍മാരായ ഇഎഫ്എസ്- എഫ്‌സിയെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തി യൂത്ത് ഇന്ത്യയ്ക്ക് വേണ്ടി ഏഴാം മിനുട്ടിലും 14ാം മിനിറ്റിലും ഗോള്‍ നേടിയ അനൂപ് ആണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം മല്‍സരത്തില്‍ കാറ്റലോണിയ എഫ്‌സി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ന്യൂ കാസില്‍ കോട്ടപ്പുറത്തിനെ പരാജയപ്പെടുത്തി.


കാറ്റലോണിയ്ക്ക് വേണ്ടി ആസ്സാം രണ്ടുഗോള്‍ നേടി. കളിയിലുടനീളം മികച്ച മുന്നേറ്റം നടത്തിയ ക്യാപ്റ്റന്‍ സൈഫ് ആണ് മാന്‍ ഓഫ് ദി മാച്ച്. പിന്നീട് നടന്ന അണ്ടര്‍ 13 വിഭാഗം മല്‍സരത്തില്‍ സോക്കര്‍ ഫ്രീക്‌സ് മലര്‍വാടി സ്‌ട്രൈക്കേഴ്‌സിനെ ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക് തരിപ്പണമാക്കി. അഞ്ചുഗോളുകള്‍ നേടിയ നിഹാല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. സീനിയര്‍സ് ലീഗ് റൗണ്ടിലെ മൂന്നാമത്തെ മല്‍സരത്തില്‍ സോക്കര്‍ ബ്രദേഴ്‌സ് ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് സോക്കാര്‍ ഗയ്‌സിനെ തകര്‍ത്തു. മൂന്ന് ഗോളുകള്‍ നേടിയ മുസാഫര്‍ ഷെയ്ഖ് അജി ആണ് മാന്‍ ഓഫ് ദി മാച്ച്. ഉദ്ഘാടനദിവസത്തെ ആവേശകരമായ അവസാന ലീഗ് മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ജെഎസ്‌സി സീനിയേഴ്‌സ് മറുപടിയില്ലാതെ രണ്ട് ഗോളുകള്‍ക്ക് ഐടിഎല്‍- എഫ്‌സിയെ പരാജയപ്പെടുത്തി.

29 ാം മിനുട്ടില്‍ ശകീറും 49 ആം മിനുട്ടില്‍ ഹാസിമും ഓരോ ഗോളുകള്‍ നേടി. ജെഎസ്‌സിയുടെ ഗോള്‍ വല സുരക്ഷിതമായി കാത്ത ഷറഫുദ്ദിന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. വിശിഷ്ടാതിഥികളായ കെ ടി ഹൈദര്‍ (മുന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്ലേയര്‍), മിര്‍ ഗസാഫാര്‍ അലി സാക്കി (സെക്രട്ടറി, സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് & മുന്‍ സന്തോഷ് ട്രോഫി പ്ലേയര്‍), ഷമീം ബാബു (ഇറാം ഗ്രൂപ്പ് ഏരിയ മാനേജര്‍) എന്നിവര്‍ ചേര്‍ന്ന് സോക്കര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫുഡ്സ്റ്റാള്‍ കാണികള്‍ക്കും കളിക്കാര്‍ക്കും രുചികരമായ തലശ്ശേരി പലഹാരങ്ങളുടെ വിരുന്നുതന്നെ ഒരുക്കി.

അവസാന ലീഗ് റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രുവരി 8 നും സെമി ഫൈനല്‍ മല്‍സരങ്ങള്‍ 15 നും ഫൈനല്‍ മല്‍സരം ഫെബ്രുവരി 22 നും നടക്കും. വൈകീട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന മല്‍സരങ്ങള്‍ ബനി മാലിക്കിലെ ശബാബി സ്‌പോര്‍ട്‌സ് സിറ്റിയിലാണ് നടക്കുന്നത്. ഹാസ്‌കോ മുഖ്യപ്രായോജകരായ ടൂര്‍ണമെന്റ് ഇറാം ഗ്രൂപ്പ്, അല്‍ കബീര്‍ ഫുഡ്‌സ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ സഹപ്രായോജകര്‍.




Next Story

RELATED STORIES

Share it