യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദമ്മാം: പ്രമുഖ കാല്‍പന്ത് കളി കൂട്ടായ്മയായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. ഡിഫ പ്രസിഡന്റ് ഡോ. അബ്ദുസലാം കണ്ണിയന്‍ ഇഫ്താര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ റമദാന്‍ സന്ദേശം നല്‍കി. സൗഹ്യദത്തിന്റേയും സ്‌നേഹത്തിന്റേയും അലകള്‍ ഒരിക്കലും അവസാനിക്കാത്തതാണെന്നും ഇരുട്ട് കൊണ്ട് മറക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ തെളിമയോടെ അത് പ്രകാശിക്കുമെന്നും സാജിദ് ആറാട്ടുപുഴ പറഞ്ഞു.

പ്രസിഡന്റ് മുഹമ്മദ് നിഷാദ് അധ്യക്ഷനായിരുന്നു. മുജീബ് കളത്തില്‍ ആശംസ നേര്‍ന്നു. ഗഫൂര്‍ വടകര, സി. അബ്ദുല്‍ റസാക്, ഷമീം കട്ടാകട, റഷീദ് മാനമാറി, ഷബീര്‍ ആക്കോട് എന്നിവര്‍ സംബന്ധിച്ചു. നിബ്രാസ് ശിഹാബ് സ്വാഗതവും ശരീഫ് മാണൂര്‍, നന്ദിയും പറഞ്ഞു. ഫര്‍ഹാന്‍ ഖിറാഅത്ത് നടത്തി. ആശി നെല്ലിക്കുന്ന്, നസീം വാണിയമ്പലം, അഷ്‌റഫ് തലപ്പുഴ, റഹീം അലനല്ലൂര്‍, അബ്ദുള്ള വെള്ളിമാടുക്കുന്ന് പരിപാടിക്ക് നേത്യത്വം നല്‍കി.

RELATED STORIES

Share it
Top