കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ; രോഗ ബാധിതരായ 342 പേരില്‍ 73 ഇന്ത്യക്കാര്‍
മഹ്ബൂല, ജലീബ്, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫര്‍വ്വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന സ്വദേശി ഡോക്റ്റര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ, രോഗബാധ സംശയിച്ച് മറ്റൊരു ഡോക്ടറെ അദാന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇദ്ദേഹം ഏത് ആശുപത്രിയിലാണ് ജോലി ചെയ്യുന്നതെന്നോ ഏത് രാജ്യക്കാരനാണെന്നോ വ്യക്തമല്ല. നഴ്‌സുമാര്‍ അടക്കം ആയിരക്കണക്കിനു മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രികളാണ് ഇവവ രണ്ടും. ഇപ്പോള്‍ കുവൈത്തിലെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 73 ആണ്. 219 സ്വദേശി പൗരന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യാംപുകളില്‍ തഒരുമിച്ച് കഴിയുന്ന ഇന്ത്യക്കാരിലേക്ക് വൈറസ് എത്തിയതാണ് രോഗികളുടെ എണ്ണം പെട്ടെന്ന് കുതിച്ചുയരാന്‍ ഇടയാക്കിയത്. മഹ്ബൂല, ജലീബ്, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
ഇന്ത്യക്കാരാണ് ഇതില്‍ ഭൂരിഭാഗം താമസക്കാരും. ഇവിടത്തെ തൊഴിലാളികള്‍ പുറത്തുപോയ റൂട്ട്മാപ്പും സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയും കേന്ദ്രീകരിച്ച് ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തിവരുന്നു.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTകാലവര്‍ഷം ഇന്നെത്തിയേക്കും; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും
4 Jun 2023 6:09 AM GMT